യാത്രാവിലക്ക്: ബിനോയ് കോടിയേരി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി

0

ദുബായ്: സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായയില്‍ യാത്രാവിലക്ക്. ജാസ് ടൂറിസത്തിന്റെ പരാതിയിലാണ് നടപടി. ഈ മാസം ഒന്നിനാണ് ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരില്‍ ദുബായില്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെയാണ് ദുബായിലുള്ള ബിനോയ് നാട്ടിലേക്കു മടങ്ങാനാകാത്ത സാഹചര്യമുണ്ടായത്.
വിമാനത്താവളത്തിലെത്തിയ ബിനോയിയെ അധികൃതര്‍ തടയുകയായിരുന്നു. എന്നാല്‍, കേസ് ഒത്തു തീര്‍പ്പാക്കാതെ തന്നെ കേസില്‍ ജാമ്യം നേടി യാത്രാ വിലക്ക് നീക്കാന്‍ ബിനോയ്ക്ക് സാധിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here