സാലറി ചലഞ്ചിനോട് നോ പറഞ്ഞതിന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി

0

തിരുവനന്തപുരം: സാലറി ചലഞ്ച് നിഷേധിച്ച ഇടതുപക്ഷ യൂണിയന്‍ നേതാവിനെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി. ധനവകുപ്പ് സെക്ഷന്‍ ഓഫീസ അനില്‍ രാജിന്റെ സ്ഥലം മാറ്റം റദ്ദാക്കിയത് നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് മണിക്കൂറുകള്‍ക്കകം.

വാട്‌സാപ്പിലൂടെ സാലറി ചലഞ്ച് നിഷേധിച്ചതിനെ തുടര്‍ന്ന് അനില്‍രാജിന്റെ സന്ദേശം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍, സ്ഥലംമാറ്റം കൂടുതല്‍ വിവാദം സൃഷ്ടിക്കുമെന്നും പ്രതിപക്ഷം ആയുധമാക്കുമെന്നും ഉറപ്പായതോടെയാണ് നടപടി റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസും ധനമന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് സെക്രട്ടറി തലത്തില്‍ സ്വീകരിച്ച ഈ അച്ചടക്ക നടപടി റദ്ദാക്കിയത്.

‘മാസശമ്പള ചലഞ്ചിന് പിന്തുണ. നല്‍കാന്‍ കഴിവുള്ളവര്‍ തീര്‍ച്ചയായും നല്‍കണം. അത്തരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. ശമ്പളം നല്‍കാന്‍ കഴിവില്ലാത്തവരുണ്ട്. അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്. കളിയാക്കരുത്. കാരണം പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്കു നേരെ ഏതെങ്കിലും രീതിയില്‍ സഹായഹസ്തം നീട്ടാത്തവര്‍ കുറവാണ്. ഓര്‍ക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച് സഹകരണമാണ്.’ ഇതായിരുന്നു ധനവകുപ്പ് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പായ ഫിനാന്‍സ് ഫ്രണ്ട്‌സില്‍ അനില്‍രാജിട്ട കുറിപ്പ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here