തിരുവനന്തപുരം: ഹെല്‍മറ്റ് സീറ്റ് ബെല്‍റ്റ് എന്നിവ ധരിച്ചില്ലെങ്കില്‍ നൂറിനു പകരം 1000 രൂപ കൈയില്‍ കരുതണം. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 500 നു പകരം 5000, മദ്യപിച്ച് വാഹനമോടിച്ചാല്‍ 2000 ത്തിനു പകരം 10,000 രൂപ പിഴ ഒടുക്കണം.

റോഡ് നിയമലംഘനത്തിനു പഴയതുപോലെ നൂറും അഞ്ഞൂറും പിഴ നല്‍കി ഇനി രക്ഷപെടാനാകില്ല. മോട്ടോര്‍ വാഹന നിയമങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാവുകയാണ്. 30 വര്‍ഷത്തിനുശേഷം വിപുലമായ ഭേദഗതി വരുമ്പോള്‍ പിഴ തുക കുത്തനെയാണ് കൂടിയിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറു മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 പിഴയ്‌ക്കൊപ്പം രണ്ടു വര്‍ഷം തടവ്. ചുവപ്പു ലൈറ്റ് മറികടക്കുക, സ്‌റ്റോപ്പ് സിഗ്നല്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിക്കല്‍ തുടങ്ങിയവ ചെയ്താല്‍ 5000 പോകും. ഒരു വര്‍ഷം വരെ തടവും ലഭിച്ചേക്കാം. വര്‍ദ്ധിപ്പിച്ച പിഴയ്‌ക്കൊപ്പം സാമൂഹ്യസേവനവും ഡ്രൈവര്‍ റിഫ്രഷന്‍ കോഴ്‌സും നിര്‍ബന്ധമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here