തിരുവനന്തപുരം: സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലും ട്രാഫിക് ബ്രാഞ്ച് എസ്.ഐയാക്കും. പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമം സൃഷ്ടിക്കുന്ന പ്രതിസന്ധി തരണം ചെയ്യാനാണ് നടപടി.

നിയമപ്രകാരം പോലീസ് ട്രാഫിക് ബ്രാഞ്ചിലെ എസ്.ഐക്കും അതിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് പിഴയീടാക്കുന്നതിനുള്ള അധികാരം. ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലത്തിലും അതിനു മുകൡലുമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഈ അധികാരം. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനമില്ല.

നഗരങ്ങളില്‍ പ്രത്യേക ട്രാഫിക് സ്‌റ്റേഷനുകളുണ്ടെങ്കിലും മറ്റു പോലീസ സ്‌റ്റേഷനുകളില്‍ ട്രാഫിക് ബ്രാഞ്ച് മാത്രമാണുള്ളത്.ഇവ പ്രത്യേക വിഭാഗങ്ങളല്ല. ഈ സാഹചര്യത്തിലാണ് പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here