കേന്ദ്ര നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നു. രാത്രി 12 വരെയാണ് പണിമുടക്ക്.

മിനിമം വേതനം പ്രതിമാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളിമാര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യാതിരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയുള്ള ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി. യൂണിയനുകളും പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്ത് ബസ് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുള്ളത്.

കേരളത്തിനു തുല്ല്യമായി ബംഗാളിലും പണിമുടക്ക് ആദ്യമണിക്കൂറുകളില്‍ ശക്തമാണ്. ബംഗാളില്‍ ഹൗറ, നോര്‍ത്ത് 24 പര്‍ഗാന എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here