സെന്‍കുമാര്‍ നിയമനം: സര്‍ക്കാരിന് കനത്ത തിരിച്ചടി, കോടതി ചെലവ് കെട്ടിവയ്ക്കണം, വ്യക്തത ഹര്‍ജി തള്ളി

0
2

ഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാന പൊലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ നിയമിക്കാനുള്ള വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീം കോടതി രൂക്ഷമായ ഭാഷയയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

കോടതി ചെലവായി 25000 രൂപ പിഴ അടക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമായിട്ടും നടപ്പാക്കാത്തതില്‍ ഒരു ന്യായീകരണവുമില്ല. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നു വ്യക്തമാക്കിയ കോടതി തല്‍ക്കാലം ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. കോടതി അലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യ ഹരജിയും പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here