സെന്‍കുമാറിന് ഉടന്‍ നിയമനമില്ല; സര്‍ക്കാന്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

0
4

തിരുവനന്തപുരം: ഡി.ജി.പി സ്ഥാനത്ത് ടി.പി. സെന്‍കുമാറിനെ നിയമിക്കുന്നത് വൈകും. വിഷയത്തില്‍ വ്യക്തത തേടി സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. സെന്‍കുമാറിന് പുനര്‍നിയമനം നല്‍കുമ്പോള്‍ അതേ റാങ്കിലുള്ള ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവരുടെ കാര്യത്തില്‍ കൈക്കൊള്ളേണ്ട നടപടികളിലാണ് സര്‍ക്കാര്‍ വ്യക്തത തേടുന്നത്.

സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി ഉടന്‍ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ ജഡ്ജിമാര്‍ക്കു മുന്നിലെത്തിയ അഭിഭാഷകന്‍ അവസാന നിമിഷം നാടകീയമായി പിന്‍മാറിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here