ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു; നല്ല കാര്യങ്ങൾ ചെയ്യുന്നതിലാണ്​ മുൻഗണന

0
5

തിരുവനന്തപുരം: ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു. ഇതുസംബന്ധിച്ച ഉത്തരവ്​ ഉച്ചയോടെ സർക്കാർ പുറത്തിറക്കിയിരുന്നു. നിലവിൽ ഐ.എം.ജി ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന സെൻകുമാർ വൈകിട്ട്​ 4.30ഒാടെ  ഡി.ജി.പി ഓഫീസിലെത്തിയാണ്​ സ്ഥാനമേറ്റെടുത്തത്​. പതിനൊന്ന്​ മാസത്തിന്​ ശേഷമാണ്​ സെൻകുമാർ മുൻ പദവിയിൽ തിരിച്ചെത്തുന്നത്​.

സർക്കാരിനും ജനങ്ങൾക്കും നല്ല കാര്യങ്ങൾ ചെയ്യുന്നതിലാണ്​ മുൻഗണന. പൊലീസിന്​ എ​പ്പോഴും എല്ലാവരെയും തൃപ്​തി​​​പ്പെടുത്താനാവില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടിയായി അദ്ദേഹം പറഞ്ഞു. കേരള പൊലീസിൽ താനാണ്​ സീനിയർ. സ്​ത്രീ സുരക്ഷക്കായി കൂടുതൽ നിരീക്ഷണ കാമറകൾ സ്​ഥാപിക്കുമെന്നും റോഡപകടങ്ങൾ കുറക്കാൻ നടപടിയെടുക്കു​െമന്നും സെൻകുമാർ വ്യക്​തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here