ടി.പി. വധക്കേസ് പ്രതി കിര്‍ണാമി മനോജ് വിവാഹിതനായി

0

പുതുച്ചേരി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാംപ്രതി കിര്‍മാണി മനോജ് വിവാഹിതനായി. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ വച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

വടകര സ്വദേശിനിയാണ് വധു. മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ടി.പി ചന്ദ്രശേഖരന്‍ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുന്‍പ് പരോളിന് ഇറങ്ങുകയായിരുന്നു. 15 ദിവസത്തെ പരോളാണ് മനോജിനുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here