കമ്മിഷന്‍ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ നിയമനടപടിയെന്ന് പന്ന്യനോട് തച്ചങ്കരി

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എം.ഡി. ടോമിന്‍ തച്ചങ്കരിയുടെ മറുപടി. താന്‍ വന്നതിനുശേഷം ബസുകള്‍ വാടകയ്ട്ട് എടുത്തിട്ടില്ലെന്നും പിന്നെങ്ങനെ കമ്മിഷന്‍ വാങ്ങുമെന്നും പന്ന്യന്‍ രവീന്ദ്രന് അയച്ച കത്തില്‍ തച്ചങ്കരി ചോദിക്കുന്നു.

തന്റെ എല്ലാ തീരുമാനങ്ങളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന് അനുസരിച്ചാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വേദനയുണ്ടാക്കുന്നു. കമ്മിഷന്‍ വാങ്ങിയതായുള്ള ആരോപണത്തിന്റെ തെളിവുകള്‍ പുറത്തുകൊണ്ടുവരണമെന്നും അല്ലെങ്കില്‍ നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here