തിരുവനന്തപുരം: ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചു പണി. ആംഡ ബെറ്റാലിയന്‍ എ.ഡി.ജി.പിയായ ടോമിന്‍ തച്ചങ്കരിക്ക് ക്രൈം ബ്രാഞ്ച് തലവന്റെ കസേര കൂടി ലഭിച്ചപ്പോള്‍ മുഹമ്മദ് ഹനീഷിന് കൊച്ചി മെട്രോ എം.ഡി. സ്ഥാനം നഷ്ടമായി. തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ അല്‍കേഷ് കുമാര്‍ ശര്‍മയെ കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചു. സ്മാര്‍ട്ട് സിറ്റി കൊച്ചി എക്‌സിക്യൂട്ടീസ് ഓഫീസറുടെ ചുമതലയും ഇദ്ദേഹത്തിനാണ്. ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയ രേണു രാജിനെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. നിരവധി ജൂനിയര്‍ ഐ.എ.എസ് ഐപിസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥാന ചലനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here