ബന്ധുനിയമനം സി ഡിറ്റ് തലപ്പത്തും, ഡയറക്ടറാക്കിയത് ടി.എന്‍. സീമയുടെ ഭര്‍ത്താവിനെ

0
11

തിരുവനന്തപുരം: രജിസ്ട്രാറായിരിക്കുമ്പോള്‍ ഡയറക്ടര്‍ നിയമനത്തിനുള്്‌ള വ്യവസ്ഥകള്‍ സ്വയം മാറ്റി. പിന്നാലെ സി ഡിറ്റിന്റെ ഡയറക്ടറായി നിയമന ഉത്തരവിറങ്ങി. ഇടതു സര്‍ക്കാരിനെക്കൊണ്ട് വീണ്ടും ബന്ധു നിയമന വിവാദത്തില്‍ കുടുക്കി സി ഡിറ്റ് ഡയറക്ടര്‍ നിയമനം.

സി.പി.എം സംസ്ഥാന സമിതി അംഗം ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ സി ഡിറ്റ് ഡയറക്ടറാക്കിയതാണ് വിവാദമായിരിക്കുന്നത്. പുനര്‍നിയമന വ്യവസ്ഥപ്രകാരം ജി. ജയരാജനെ ഒരു വര്‍ഷക്കാലത്തേക്കു നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയരാജന്‍ ഡയറക്ടറായി ചുമതലയേറ്റു. പ്രതിമാസം ഒന്നര ലക്ഷമാണ് ശമ്പളം.

നിയമനത്തിനെതിരെ സി ഡിറ്റിലെ ജീവനക്കാര്‍ രംഗത്തുവന്നതടക്കം തള്ളിയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മുമ്പ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ജയരാജിനെ സി ഡിറ്റ് രജിസ്ട്രാറായി നിയമിച്ചത് വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here