ചെന്നൈ: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരളം അനുമതി നല്‍കിയെന്ന് തമിഴ്‌നാട്. ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കത്തയച്ചു. എന്നാല്‍, ഇത്തരമൊരു അനുമതി നല്‍കിയിട്ടില്ലെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വനം കണ്‍സര്‍വേറ്ററോട് അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകാന്‍ തീരുമാനം സഹായിക്കുമെന്ന് സ്റ്റാലിന്റ പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുഗനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ബേബി ഡാം ബലപ്പെടുത്തിയശേഷം ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മന്ത്രിമാര്‍ പറഞ്ഞത് കേരളത്തിന് ആശങ്കയായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here