തിരുവനന്തപുരം: ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജാതിസംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ല.

എന്‍.എസ്.എസിനെതിരെ പരാതി കിട്ടിയാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി് പരസ്യ പ്രചാരണത്തിനിറങ്ങിയതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

ഉപതിരഞ്ഞെടുപ്പ് പ്രചരണം അതിരുവിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗതാഗതം തടസ്സപ്പെടുത്തുന്ന വിധവും വലിയ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവിധവുമാണ് പല മണ്ഡലങ്ങളിലും പ്രചരണം മുന്നോട്ട് പോകുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പലപരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ ഡി.ജി.പിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കത്തയച്ചതായും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here