വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, ഒരാളെ വധിച്ചു

0

വൈത്തിരി: വയനാട്ടില്‍ മാവോയിസ്റ്റും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. ലക്കിടയില്‍ സ്വകാര്യ റിസോര്‍ട്ടിനു സമീപം ബുധനാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ്പ് വ്യാഴാഴ്ച പുലര്‍ച്ചെവരെ നീണ്ടു. വെടിവയ്പ്പില്‍ മാവോവാദി നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍്

സ്വകാര്യ റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് സംഘം പണവും പത്തു പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് പോലീസ് എത്തി ഏറ്റുമുട്ടല്‍ തുടങ്ങിയത്. മുപ്പതോളം വരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ പ്രവേശിച്ച് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here