തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതിനു പിന്നാലെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു.

പൊന്മുടി കല്ലാര്‍ മേഖലകളിലും കോഴിക്കോട് ജില്ലയിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലു ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. പതിവുപോലെ ഉച്ചയോടെ ഇടിമിന്നലോടു കൂടിയാകും മഴ. മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പുണ്ട്.

പൊന്മുടി ഹില്‍ സ്റ്റേഷലേക്കുള്ള യാത്ര രണ്ട് ദിവസത്തേക്ക് നിരോധിച്ചു. പൊന്മുടി, കല്ലാര്‍ അഗസ്ത്യാര്‍ മേഖലകളില്‍ രാവിലെ മുതല്‍ ശക്തമായ മഴയാണ് തുടരുന്നത്. മലവെള്ളപ്പാച്ചിലില്‍ പൊന്നാന്‍ചുണ്ട് പാലവും മണലിപ്പാലവും മുങ്ങി.

തിരുവനന്തപുരത്ത് കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി. കോഴിക്കോട് ജില്ലയില്‍ ബാലുശേരി കൂട്ടാലിടയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബാലുശേരിയില്‍ ചെറിയതോതില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here