സുരക്ഷ ഒരുക്കില്ലെന്ന് പോലീസ്, ശബരിമലയിലേക്കെന്ന് തൃപ്തി, ഗൂഢാലോചനയെന്ന് കടകംപള്ളി

0
13

തിരുവനന്തപുരം/കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ ഒരുക്കാനാകില്ലെന്ന് പോലീസ്. മടങ്ങിപ്പോകാന്‍ വിമാനത്താവളം വരെ സുരക്ഷ ഒരുക്കാമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഘത്തെ അറിയിച്ചു. എന്നാല്‍, സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയിലേക്കു പോകുമെന്നും ദര്‍ശനം അനവദിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നുമുള്ള നിലപാടിലാണ് തൃപ്തി ദേശായി.

അതേസമയം, ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായി എത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. ഇവരുടെ വരവിനു പിന്നില്‍ വ്യക്തമായ തിരക്കഥയുണ്ട്.

ബി.ജെ.പിക്കും ആര്‍.എസ്.എസിനും ശക്തമായ സ്വാധീനമുള്ള പൂനൈയില്‍ നിന്നാണ് സംഘം എത്തിയത്. ഒരു മാധ്യമം മാത്രമാണ് ഇക്കാര്യം അറിഞ്ഞതും ബൈറ്റ് എടുക്കാന്‍ എത്തിയതും. ബിന്ദു അമ്മിണിക്കെതിരെ മുളകുപൊടി ആക്രമണമുണ്ടാതും ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here