ശ്രീലങ്കന്‍ ബോട്ടുകള്‍ ‘പാകിസ്ഥാന്‍ മയക്കുമരുന്ന്’ കടത്തുന്നവ, കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്

തിരുവനന്തപുരം: വിഴിഞ്ഞം തീരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ശ്രീലങ്കന്‍ ബോട്ടുകള്‍ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതെന്ന് കോസ്റ്റ് ഗാര്‍ഡ്. ബോട്ടുകളില്‍ നിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തു. വിശദ പരിശോധനയ്ക്കും അന്വേഷണങ്ങള്‍ക്കുമായി ബോട്ടുകളും അതിലുള്ളവരെയും വിഴിഞ്ഞത്ത് എത്തിക്കും.

ഞായറാഴ്ച രാവിലെയാണ് അക്ഷരദുവാ, ചത്തുറാണി 03, ചതുറാണി 08 ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നു ബോട്ടുകളിലായി ഉണ്ടായിരുന്ന 19 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുകൊണ്ടുവന്ന 200 കിലോ ഹെറോയില്‍, ഹാഷിഷ് എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുക്കുകളാണ് കടത്താന്‍ ശ്രമിച്ചത്. പരിശോധന ഉറപ്പായതോടെ അവ കടലിലേക്ക് എറിഞ്ഞുകളഞ്ഞതായിട്ടാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here