തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ മൂന്നാംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകന് ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മകനെയും കഴുത്തു ഞെരിച്ചു കൊന്നശേഷം സുരേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്ന സുരേഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.