ഡല്‍ഹി: കലാപബാധിതത്തിലെ മരണസംഖ്യ 45 ആക്കിക്കൊണ്ട് പ്രദേശത്തുനിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരു മൃതദേഹം ഗോകുല്‍പുരി പോലീസ് സ്റ്റേഷനു സമീപത്തുനിന്നും മറ്റുള്ളവ അഴുക്കുചാലില്‍ നിന്നും കനാലില്‍നിന്നുമാണ് കണ്ടെത്തിയത്.
ആശുപത്രിയില്‍ ചികിത്സയിലുള്ള പലരുടെയും ആരോഗ്യസ്ഥിതി വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ട്. കത്തിക്കരിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളുടെ അടിയില്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന സംശയവും ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രദേശത്ത് എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു ദുരിതാശ്വാസ ക്യാമ്പ് മുഴുവന്‍ സമയവും മറ്റുള്ളവ രാത്രി ഷെല്ട്ടറുകളായിട്ടുമാണ് പ്രവര്‍ത്തിക്കുന്നത്.