പാലക്കാട്: ഉള്‍വനത്തില്‍ തണ്ടര്ബോര്ട്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍. മഞ്ചക്കട്ടി ഊരിലുണ്ടായ ഏറ്റുമുട്ടലില്‍ ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തിക് എന്നി മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
മാവോയിസ്റ്റുകള്‍ ഇവിടെ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. തിരച്ചിലിനിടെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് തിരിച്ചടിക്കുകയായിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകും. അടുത്തിടെ കേരളത്തില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കരുളായിയില്‍ രണ്ടും വയനാട്ടില്‍ ഒന്നും മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.