ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോ അപകടം, മൂന്നു മരണം

0

കൂട്ടിലങ്ങാടി: മലപ്പുറം കൂട്ടിലങ്ങാടിയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്. പശ്ചിമബംഗാള്‍ സ്വദേശികളായ സബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here