തോക്കെടുത്താല്‍ മറുപടി വെടിയെന്ന് യോഗി

0

ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തോക്കെടുത്താല്‍ മറുപടിയും തോക്കുകൊണ്ടാകുമെന്ന് യോഗി പറഞ്ഞു. സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ച് യോഗി രംഗത്തുവന്നത്. ഉത്തര്‍പ്രദേശ് സമ്പൂര്‍ണ്ണ അരാജകത്വത്തിലായിരുന്നെന്നും ചിലര്‍ ഇപ്പോഴും ആ മനോഭാവം തുടരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്നും അരാകത്വം പടര്‍ത്തുന്നവരെ കൈകാര്യം ചെയ്യാന്‍വേണ്ട നിര്‍ദ്ദേശം പോലീസിന് നല്‍കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here