ഇ.ഡിക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാനില്ല, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുമെന്ന് ഐസക്

തിരുവനന്തപുരം: മസാല ബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കിഫ്ബിയെ ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുകതന്നെ ചെയ്യുമെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് തോമസ് ഐസക് ആരോപിച്ചു. പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് നിര്‍മ്മലാ സീതാരാമന്‍ നേതൃത്വം നല്‍കുകയാണെന്നും ഐസക് പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിക്കുന്നതിനു പകരം ഭീഷണിപ്പെടുത്താനാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ലക്ഷ്യമെങ്കില്‍ ഉത്തരേന്ത്യയിലെ കോണ്‍ഗ്രസുകാരല്ല കേരളം ഭരിക്കുന്നതെന്നും ഐസക് പറഞ്ഞു വച്ചു.

കിഫ്ബി മസാല ബോണ്ടില്‍ വ്യാപക ക്രമക്കേടുനടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി. നിലാപട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശ പണം സമാഹരിച്ചത് ഫെമ നിയമത്തിന്റെ ലംഘനമാണെന്നാണ് ഇ.ഡിയുടെ നിലപാട്. സി.എ.ജിയുടെ പരാമര്‍ശങ്ങളാണ് കേസിനായി ഇ.ഡി. പരിഗണിക്കുന്ന പ്രധാനഘടകം.

പ്രാധമിക അന്വേഷണത്തിനും റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവരുമായുള്ള ആശയവിനിമയത്തിനും ശേഷമാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here