ലണ്ടന്‍: വിനോദ സഞ്ചാരത്തിനുപോയ ഒന്നരലക്ഷത്തോളം പേര്‍ പല സ്ഥലങ്ങളില്‍ തുടരുകയാണ്. ഹോട്ടല്‍ ബില്ലടയ്ക്കാനോ, ഭക്ഷണത്തിന്റെ പണം നല്‍കാനോ… തങ്ങള്‍ വിശ്വസിച്ച് യാത്ര തുടങ്ങിയ തോമസ് കുക്കിന്റെ ഓഫീസുകള്‍ക്ക് കഴിയില്ല. ലോകത്തേറ്റവും പഴക്കം ചെന്ന ട്രാവല്‍ ഗ്രൂപ്പായ തോമസ് കുക്കിന്റെ തകര്‍ച്ച പൂര്‍ത്തിയായി. കമ്പനിയുടെ നൂറോളം വിമാനങ്ങള്‍ നിലത്തിറങ്ങി.

178 വര്‍ഷം പഴക്കമുള്ള ട്രാവല്‍ കമ്പനിയായ തോമസ് കുക്കിന് പ്രതിസന്ധി അതിജീവിക്കാന്‍ 200 ദശലക്ഷം പൗണ്ടിന്റെ സഹായമാണ് വേണ്ടിയിരുന്നത്. ഇതു നല്‍കാന്‍ സര്‍ക്കാരോ ബാങ്കുകളോ തയാറാകാതിരുന്നതോടെയാണ് തോമസ് കുക്കിന്റെ പതനം പൂര്‍ത്തിയായത്. ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും. ഇതില്‍ പകുതി ബ്രിട്ടനില്‍ തന്നെയാണ്. ഇന്ത്യയിലുള്ളത് പ്രത്യേക കമ്പനിയായതിനാല്‍ പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്നാണ് കണക്കൂട്ടല്‍.

ഒന്നര ലക്ഷത്തിലധിം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. ഇവരെ തിരികെ കൊണ്ടുവരാന്‍ 40 ജമ്പോജെറ്റുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് ബ്രിട്ടീസ് സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍, പ്രതിസന്ധിക്കിടയിലും തോമസ് കുക്ക് ടൂര്‍ പാക്കേജുകള്‍ നല്‍കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here