ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിനെ സഹായിക്കാന്‍ സര്‍ക്കാര്‍ വക ‘സ്‌പെഷല്‍ ഡിസ്‌ക്കൗണ്ട്’. അനധികൃത നിര്‍മാണത്തിന് ആലപ്പുഴ നഗരസഭ ചുമത്തിയ ഒരു കോടിയിലേറെ രൂപ പിഴ 34 ലക്ഷമായി കുറച്ചു നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കി.

അനധികൃത നിര്‍മാണം പിഴ ഈടാക്കി ക്രമവത്കരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ആലപ്പുഴ നഗരസഭ ആദ്യം 2.76 കോടി രൂപ പിഴ തീരുമാനിച്ചു. പിന്നീടിത് 1.17 കോടി രൂപയായി കുറച്ചു. അതാണ് സര്‍ക്കാര്‍ വക സ്‌പെഷല്‍ ഡിസ്‌ക്കൗണ്ടിലൂടെ 34 ലക്ഷമാക്കിയിരിക്കുന്നത്. ആലപ്പുഴ കൗണ്‍സില്‍ ഇത് അംഗീകരിക്കാന്‍ തയാറാകാതെ വന്നതോടെയാണ് നടപ്പാക്കാന്‍ നിര്‍ദേശിച്ച് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here