മന്ത്രിയുടെയും എം.എല്‍.എയുടെയും നിയമലംഘനങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം, ന്യായീകരിച്ച് മുഖ്യമന്ത്രി

0
5

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെയും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെയും നിയമലംഘനങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. തോമസ് ചാണ്ടിയുടെ പേരിലുള്ള കായല്‍ കൈയേറ്റ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കായല്‍ തീര റിസോര്‍ട്ടിനു സമീപം പ്ലാസ്റ്റിക് കെട്ടി തിരിച്ചത് പോള കയറാതിരിക്കാനാണെന്നും അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരായ ആക്ഷേപങ്ങളേയും സഭയില്‍ മുഖ്യമന്ത്രി പ്രതിരോധിച്ചു. എല്ലാ അനുമതികളോടും കൂടിയാണ് പി.വി. അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമാണെന്ന് തോമസ് ചാണ്ടി സഭയില്‍ പ്രതികരിച്ചു. ആരോപണം തെളിഞ്ഞാല്‍ മന്ത്രിസ്ഥാനമല്ല, എം.എല്‍.എ സ്ഥാനവും രാജിവയ്ക്കാന്‍ തയ്യാറാണെന്നും തോമസ് ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയ്ക്കിടെയും ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സര്‍ക്കാര്‍ ഭൂമാഫിയയ്‌ക്കൊപ്പമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here