ശ്രമങ്ങള്‍ പരാജയം; കുട്ടി മരണത്തിനു കീഴടങ്ങി

0

കോലഞ്ചേരി: അമ്മയുടെ സുഹൃത്തിന്റെ കൊടിയ മര്‍ദ്ദനത്തെ തുടര്‍ന്ന് 10 ദിവസമായി ചികിത്സയിലായിരുന്ന ഏഴുവയസുകാരന്‍ മരണത്തിനു കീഴടങ്ങി. തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാരും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘവും ജീവന്‍ നിലനിര്‍ത്താന്‍ നടത്തിയ പരിശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here