മരണത്തോട് മല്ലിട്ട് കുട്ടി വെന്റിലേറ്ററില്‍, ഇളയകുട്ടി ലൈംഗിക പീഡനത്തിനു ഇരയായി, പ്രതിക്കെതിരെ പോക്‌സോ

0

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ ഏഴു വയസുകാരന്‍ മരണത്തോട് മല്ലിട്ട് വെന്റിലേറ്ററില്‍ തുടരുന്നു. മത്സിഷ്‌ക മരണം സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നും രണ്ടു ദിവസം കൂടി ചികിത്സ തുടരുമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഇളയകുട്ടിയെ അമ്മയുടെ സുഹൃത്ത് ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

തലച്ചോറില്‍ രക്തമെത്തുന്നത് 90 ശതമാനത്തോളം നിലച്ചസ്ഥിതിയിലാണ് കുട്ടിയെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. മസ്തിഷ്‌ക മരണത്തിലേക്കാണ് കുട്ടി നീങ്ങുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമാണ് ജീവിക്കുന്നത്. ആരോഗ്യസ്ഥിതി ബന്ധുക്കളെയും പോലീസിനെയും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് പരീശോധിച്ചശേഷമാണ് നിലവിലെ ചികിത്സ രണ്ടു ദിവസം കൂടി തുടരാന്‍ തീരുമാനിച്ചത്.

കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ(36) വധശ്രമക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൊലപാതകമുള്‍പ്പെടെ ഏഴു കേസുകളില്‍ പ്രതിയാണ് ഇയാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here