പണപ്പെട്ടി തൊട്ടില്ല, കള്ളന്‍ കട്ടത് സവാള

0
12

കൊല്‍ക്കത്ത: സവാള വില കുതിക്കുകയാണ്. കൊല്‍ത്തയില്‍ വില 120 തൊട്ടു. ഇതോടെ മോഷ്ടാക്കള്‍ പണവും പണ്ടവും ഉപേക്ഷിച്ച് സവാള മോഷ്ടിക്കാന്‍ തുടങ്ങിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

പശ്ചിമ ബംഗാളിലെ മേദിദിപ്പൂര്‍ ജില്ലയിലുളള സുതാഹതയില്‍ കട കുത്തിത്തുറന്ന മോഷ്ടാക്കള്‍ ചാക്കുകണക്കിനു സവാളയാണ് കടത്തിയത്. 50,000 രൂപയക്കു മുകളില്‍ വിലയുള്ള സവാള നഷ്ടപ്പെട്ടുവെന്നാണ് കട ഉടമ അക്ഷയ് ദാസ് പറയുന്നത്. എന്നാല്‍, കയടിലുണ്ടായിരുന്ന പണപ്പെട്ടി സുരക്ഷിതമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here