തിരുവനന്തപുരം: സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കി. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള വിനോദ നികുതിയാണ് ഒഴിവാക്കിയത്. സിനിമ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട തുക തവണകളായി അടയ്ക്കാനും തീരുമാനമായി.
തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, അഗ്നിശമനസേന എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനമായി.
Home Current Affairs സിനിമാ മേഖലയ്ക്ക് ആശ്വാസം; മൂന്നു മാസത്തേക്കുള്ള വിനോദ നികുതി ഒഴിവാക്കി