യുദ്ധ ഭീതിക്ക് അയവുവരാതെ യുക്രൈന്‍, റഷ്യ ബോംബു വര്‍ഷിച്ചേക്കുമെന്നു അമേരിക്ക

വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ ഏതു നിമിഷവും ആക്രമണം നടത്തിയേക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. വിമാനത്തിലൂടെ ബോംബ് വര്‍ഷിക്കാനുണ് സാധ്യതയെന്നാണ് വൈറ്റ്ഹൗസിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, വിവിധ രാജ്യങ്ങള്‍ പൗരന്മാരോട് യുക്രൈന്‍ വിടാന്‍ നിര്‍ദേശം നല്‍കി.

പ്രതിസന്ധിക്ക് അയവുണ്ടാക്കാന്‍ ലോകാരാജ്യങ്ങളുടെ ഇടപെടലുകളും മുന്നേറുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച 50 മിനിറ്റ് ഫോണില്‍ സംസാരിച്ചു.

യുക്രൈനില്‍നിന്ന് പ്രകോപനമുണ്ടായേക്കാമെന്നത് മുന്‍നിര്‍ത്തി യുക്രൈന്‍ തലസ്ഥാനമായ കീവിലെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം റഷ്യ വര്‍ധിപ്പിച്ചു. കീവില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ഞായറാഴ്ചയോടെ നിര്‍ത്താന്‍ യു.എസ്. തീരുമാനിച്ചിട്ടുണ്ട്. കുറച്ച് പ്രതിനിധികള്‍മാത്രം രാജ്യത്ത് തങ്ങിയാല്‍മതിയെന്നാണ് യു.എസ്. തീരുമാനമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന്‍ പറഞ്ഞു.

ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ജര്‍മനി, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാരോട് യുക്രൈന്‍ വിടാന്‍ നിര്‍ദേശിച്ചു. അധിനിവേശവുമായി മുന്നോട്ടുപോയാല്‍ റഷ്യയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here