ഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പാകിസ്താനിലെ ത്രീവ്രാദികളുടെ ക്യാമ്പുകളില്‍ ശക്തമായ ബോംബാക്രമണം നടത്തി ഇന്ത്യന്‍ മറുപടി. 12 മിറാഷ് വിമാനങ്ങള്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്‌വാ പ്രവിശ്യയിലെ ബാലാക്കോട്ടിലും മറ്റു രണ്ടു മേഖലകളിലേക്കും 1000 കിലോ ഗ്രാം ബോംബ് വര്‍ഷിച്ചു. ആകമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ചകൗട്ടി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ സൈനിക ക്യാമ്പുകള്‍ കൃത്യമായി കണ്ടെത്തിയാണ് സൈനിക നടപടി. ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നത് പാകിസ്താന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. 21 മിനിട്ട് ആക്രമണമാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ പുരോഗമിക്കുകയാണ്.

പാക് അധീനകശ്മീരിലല്ല പാകിസ്ഥാനില്‍ത്തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്!തുന്‍ഖ്!വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്. മുന്നൂറോളം പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ബാലാകോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ഇന്ത്യ ആക്രമിച്ച് തകര്‍ത്തിരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധകാലത്ത് പോലും പാകിസ്ഥാന്റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാകിസ്ഥാന്റെ ഉള്ളിലേക്ക് ചെന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്.

ചകൗട്ടി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ ജയ്‌ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here