ബാങ്കോക്ക്: കഴിഞ്ഞ വർഷം കോവിഡ് പടർന്നുപിടിച്ചതിന് പിന്നാലെ തന്നെ ലോകരാജ്യങ്ങളാകെ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മാസ്ക് ധരിക്കൽ, ഇടയ്ക്കിടെയുള്ള സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം പാലിക്കുക എന്നിവയായിരുന്നു ഇതിൽ പ്രധാനം. പുറത്തിറങ്ങുമ്പോൾ ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളും പല ഭരണകൂടങ്ങളും സ്വീകരിച്ചു. ഇപ്പോഴിതാ തായ്‍ലൻഡ് പ്രധാനമന്ത്രിക്ക് കോവിഡ് ലംഘനത്തിന്‍റെ പേരിൽ പിഴശിക്ഷ വിധിച്ചെന്ന വാർത്തയാണ് ചർച്ചയാകുന്നത്.

തായ്‍ലൻഡ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഔച്ചയ്ക്കാണ് 6000 ബാത്ത് (14,202 രൂപ) പിഴ ശിക്ഷ വിധിച്ചത്. ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയമം തെറ്റിച്ച് മാസ്ക് ധരിക്കാതിരുന്നതിനാണ് പിഴ. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയ്ക്ക് പിഴശിക്ഷ വിധിച്ചതെന്ന് ബാങ്കോക്ക് ഗവര്‍ണർ അശ്വിൻ ക്വാൻ മുവാങ് അറിയിച്ചു. ”കോവിഡ് നിയന്ത്രണ നിയമം തെറ്റിച്ചത് സംബന്ധിച്ച കാര്യം ഞാൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്”- ബാങ്കോക്ക് ഗവര്‍ണര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രധാനമന്ത്രി മാസ്ക് ധരിക്കാത്ത ഒരു ഫോട്ടോ അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മീറ്റിങ്ങിൽ മാസ്ക് ധരിക്കാതെ പങ്കെടുക്കുന്നതായിരുന്നു ചിത്രം. വിവാദ ഫോട്ടോ പ്രധാനമന്ത്രിയുടെ പേജില്‍ നിന്നും പിന്നീട് നീക്കം ചെയ്തു. ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ എത്തിയ പ്രധാനമന്ത്രി മാസ്ക് ധരിച്ചില്ലെന്നും നഗരത്തിൽ പൗരന്മാർ പുറത്ത് ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമായതിനാല്‍ പ്രധാനമന്ത്രി പിഴയടക്കണമെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്. കൊറോണ വൈറസിനെ അകറ്റി നിർത്താൻ തെലങ്കാനയിലെ മഹാബൂബ് നഗർ ജില്ലയിലെ ഒരു വയോധികൻ “മാസ്ക്” ആയി “കിളിക്കൂട്” ധരിച്ച് മാതൃക കാണിച്ചു. അവബോധവും പരസ്യവും ഉണ്ടായിരുന്നിട്ടും കൊറോണയ്‌ക്കെതിരെ പോരാടുന്നതിന് മാസ്ക് ധരിക്കാൻ ചെറുപ്പക്കാർ ഉൾപ്പടെ പലരും തയ്യാറാകുന്നില്ല.മിക്കപ്പോഴും ഈ നിർദേശം അവഗണിക്കുന്നു. ഈ സാഹചര്യത്തിലാണ് കർഷകൻ കൂടിയായ ഈ വയോധികൻ പുതിയൊരു അവബോധവുമായി രംഗത്തെത്തിയത്.

മഹാബൂബ് നഗർ അഡാകുക മണ്ഡലത്തിലെ സിനാമുനുഗൽചെഡ് ഗ്രാമത്തിൽ നിന്നുള്ള ഇയാൾ കിളിക്കൂട് മാസ്കായി ധരിക്കാനുള്ള ആശയം മുന്നോട്ടുവെച്ചുകൊണ്ടാണ് ബോധവത്കരണത്തിൽ ഭാഗമായത്. തന്റെ കാർഷിക ഭൂമിയിൽ നിന്ന് പെൻഷൻ ഓഫീസിലെത്തിയയാൾ ഉദ്യോഗസ്ഥരെയും ആളുകളെയും അത്ഭുതപ്പെടുത്തി. മൂക്കും മിക്കവാറും മുഖവും മൂടുന്ന രീതിയിലാണ് മുഖംമൂടിയായി അദ്ദേഹം കൂടു ധരിച്ചിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here