‘എന്റെ ബുദ്ധിയാണ് എന്റെ ശത്രു’, വാര്‍ത്താ അവതാരിക കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

0

ഹൈദരാബാദ്: തെലുങ്ക് വാര്‍ത്ത ചാനലായ വി6 ലെ അവതാരിക കെട്ടിടത്തിനുമുകളില്‍ നിന്നും ചാടി മരിച്ചു. ഞായറാഴ്ച രാത്രിയാണ് ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം അവതാരകയായ രാധിക റെഡ്ഡി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്നു ചാടിമരിച്ചത്. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ‘എന്റെ ബുദ്ധിയാണ് എന്റെ ശത്രു’ എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്.

മുപ്പത്താറുകാരിയായ രാധികയ്ക്കു വിഷാദരോഗം ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. വിവാഹമോചിതയായ ഇവര്‍ പതിനാലുവയസ്സുകാരനായ മകനൊപ്പം ഹൈദരാബാദ് മുസാപെട്ടിലെ മാതാപിതാക്കളുടെ കൂടെയാണു താമസിച്ചിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here