ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു: വ്യാജ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഗ്രൂപ്പുകള്‍ എല്ലാം നിരോധിച്ചു

കൊച്ചി: ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു. വെള്ളം സിനിമയുടെ നിര്‍മാതാവിന്റെ പരാതിയെതുടര്‍ന്നാണ് നടപടി. വ്യാജ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഗ്രൂപ്പുകള്‍ എല്ലാം നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പൈറസിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയായിരുന്നു ടെലഗ്രാം അധികൃതര്‍. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്തിരുന്ന നിരവധി ചാനലുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടെലഗ്രാം നീക്കം ചെയ്തത്. ഒട്ടേറെ ഉപഭോക്താക്കളാണ് ചാനല്‍ നീക്കം ചെയ്യുന്നതിനെപ്പറ്റി സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചത്.

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് ടെലഗ്രാം ഉപയോഗിക്കപ്പെട്ടിരുന്നത്. രണ്ട് ജിബി വരെ സൈസിലുള്ള ഫയലുകള്‍ പങ്കുവെക്കാന്‍ കഴിയും എന്നതാണ് ടെലഗ്രാമിനെ ജനകീയമാക്കിയത്. സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ പ്രീതി നേടിയ ടെലഗ്രാമില്‍ സിനിമകളും വെബ്‌സീരീസുകളും പങ്കുവയ്ക്കാന്‍ നിരവധി ചാനലുകളും ഗ്രൂപ്പുകളും ഉണ്ട്. ഇത്തരം ചാനലുകളാണ് ഇപ്പോള്‍ പൂട്ടുന്നത്.

ഒടിടിയിലും തീയറ്ററിലും റിലീസാവുന്ന സിനിമ അടക്കമുള്ള വിഡിയോ കണ്ടന്റുകള്‍ ടെലഗ്രാമിലൂടെ വേഗത്തില്‍ പ്രചരിക്കുന്നത് ഏറെക്കാലമായുള്ള പരാതിയാണ്. പൈറേറ്റഡ് കണ്ടന്റുകള്‍ ഏറ്റവുമധിക പ്രചരിക്കുന്നത് ടെലഗ്രാമിലൂടെയാണ്. ഇത് അവസാനിപ്പിക്കണമെന്ന് പലപ്പോഴായി സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. പലതവണ ചാനലുകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും പല പേരുകളില്‍ അവ ടെലഗ്രാമില്‍ തിരികെ എത്താറുണ്ട്. ഇടയ്ക്കിടെ അശ്ലീല, പൈറേറ്റഡ് വിഡിയോ ചാനലുകള്‍ പൂട്ടാറുണ്ടെങ്കിലും ഇത്രയധികം ചാനലുകള്‍ ഒരുമിച്ച്‌ നീക്കം ചെയ്യുന്നത് ഇത് ആദ്യമായാണ്.

LEAVE A REPLY

Please enter your comment!
Please enter your name here