ജാതി സംഘടനകള്‍ നിയന്ത്രണം പാലിക്കണം, ശരിദൂരം അപകടമുണ്ടാക്കുന്നുവെന്ന് മീണ

0

തിരുവനന്തപുരം: ജാതി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി വോട്ടു ചോദിക്കുന്നത് തെറ്റാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സമുദായ സംഘടനകള്‍ ജാതി പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗം യുദ്ധക്കളമാക്കരുതെന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ് മുന്‍ നിലപാടു മാറ്റി ശരിദൂരമാക്കിയതാണ് അപകടമുണ്ടാക്കിയതെന്നും മീണ പറഞ്ഞു. രാഷ്ട്രീയേതര പാര്‍ട്ടികളും സംഘടനകളും ജാതിയും മതവും പറഞ്ഞു വോട്ടു പിടിക്കുന്നതു ശരിയല്ലെന്നു തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്‍.എസ്.എസിനെതിരെയുള്ള എല്‍.ഡി.എഫിന്റെ പരാതി കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here