വാട്സാപ്പ് പ്രൈവസി നയം: 80 ശതമാനം ഇന്ത്യക്കാർ ടെലഗ്രാമിലേക്കും സിഗ്നനലിലേക്കും ചേക്കേറിയേക്കും

ഡൽഹി: പുതിയ സ്വകാര്യത നയത്തെ തുടർന്ന് വിവാദ കൊടുങ്കാറ്റിൽ കുടുങ്ങിയിരിക്കുകയാണ്. ലോകത്തെ തന്നെ പ്രസിദ്ധമായ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് കമ്പനി. എന്നാൽ, മെയ്‌ വരെ പുതിയ നയം നടപ്പിലാക്കില്ലെന്ന് വാട്സാപ്പ് അറിയിച്ചെങ്കിലും ഉപഭോക്താക്കളും ഗവണ്‍മെന്റും ഒരേ പോലെ ആശങ്കയിൽ ആണ്.

പരിഷ്കരിച്ച പ്രൈവസി നയം പുനഃപരിശോധിക്കാൻ ഫേസ്ബുക് ഉടമസ്ഥതയിലുള്ള പ്ലാറ്റ് ഫോമുകൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യൻ ജനത കൂടുതൽ സുരക്ഷിതമായ ടെലെഗ്രാമിലേക്കും സിഗ്നലിലേക്കും ചേക്കേറുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി. സൈബർ മീഡിയ റിസർച്ചിന്റെ (CMB) കണക്ക് പ്രകാരം 79% വാട്സ്ആപ്പ് ഉപഭോക്താക്കളും ഇന്ത്യയുടെ പ്രധാന എട്ട് നഗരങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിൽ ആണ്.

എന്നാൽ, ഇതിൽ 28ശതമാനം ആളുകളും 2021 മെയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന വാട്സാപ്പ് നയം കാരണം ഈ ആപ്ലിക്കേഷൻ ഒഴിവാക്കാൻ ഒരുങ്ങുകയാണ്.
കൃത്യമായ കണക്ക് പരിശോദിക്കുകയാണെങ്കിൽ, 51 ശതമാനം ഉപഭോക്താക്കളും വാട്സാപ്പ് ഉപയോഗം കുറച്ച് ടെലഗ്രാം, സിഗ്നൽ അതുപോലെ മറ്റു ഉപായങ്ങൾ തേടിയിരിക്കുന്നു. 28 ശതമാനം ആളുകൾ ഇനി വാട്സാപ്പ് ഉപയോഗിക്കില്ല എന്നും ഉറപ്പായിരിക്കുന്നു.

വാട്സാപ്പിന്റെ പരിഷ്കരിച്ച പ്രൈവസി പോളിസി അനുസരിച്ച് ചില ഉപഭോക്താക്കളുടെ വിവരം പിതൃ
കമ്പനിയായ ഫേസ്ബുക്കിന് കൈമാറും. എന്നാൽ, നിരവധി തവണ ഉപഭോക്താക്കള്‍ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും മറ്റും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ല എന്ന് കമ്പനി വിശദമാക്കിയിട്ടുണ്ട്.

എന്നാൽ, നിലവിൽ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചവർക്ക് അതിൽ നിന്ന് പുറത്ത് കടക്കാ൯ പറ്റില്ല എന്ന ഒരു ആശങ്ക കൂടി നിലനിൽക്കുന്നുണ്ട്. നിലവിൽ, വാട്സാപ്പിന്റെ പുതിയ പ്രൈവസി നയം യൂറോപ്പ്യൻ മാർക്കറ്റിനെ ബാധിക്കുന്നില്ല. സ്വകാര്യത വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ ശക്തമായ നിയമങ്ങളും നിർദ്ദേശങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.

യൂറോപ്പിൽ ഫേസ്ബുക്കിന് ഏകപക്ഷീയമായി ഉപഭോക്താക്കളുടെ വിവരം ഉപയോഗിക്കാനുള്ള അനുമതിയില്ല. അതുകൊണ്ട് തന്നെ കമ്പനിക്ക് ഈ നിയമം പിന്തുടർന്നേ മതിയാവൂ. സി എം ബി സർവ്വേ പ്രാകാരം, 49 ശതമാനം ആളുകൾ ഫേസ്ബുക്ക് നടപടിയിൽ അമർഷമുള്ളവരാണ്.

45 ശതമാനം പേർക്ക് വാട്സാപ്പ് കമ്പനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. 35 ശതമാനം പേർ വാട്സാപ്പ് കമ്പനി വിശ്വാസവഞ്ചന നടത്തിയെന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ, പത്തു ശതമാനം ഉപഭോക്താൾക്ക്
പുതിയ സ്വകാര്യതാ നയത്തിൽ പ്രത്യേകിച്ച് ഉപദ്രവമൊന്നും കാണാത്തവരാണ്.

ടെലഗ്രാമാണ് പുതിയ വാട്സാപ്പ് വിവാദത്തിൽ നേട്ടമുണ്ടാക്കിയത്. സർവ്വേയിൽ പങ്കെടുത്ത 41 ശമതാനം ആളുകളും ടെലഗ്രാം തെരഞ്ഞെടുത്തപ്പോൾ 35 ശതമാനം പേർ സിഗ്നൽ ആണ് താൽപര്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here