ഡല്‍ഹി: അയോധ്യക്കേസ് വാദത്തിനിടെ, സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹിന്ദുമഹാസഭയുടെ അഭിഭാഷകന് വികാസ് സിംഗ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ ബോര്‍ഡ് അഭിഭാഷകന് രാജീവ് വധാന് കീറിയെറിഞ്ഞു. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു നടപടി.
രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മാന്യത നശിപ്പിച്ചുവെന്നും ഇറങ്ങിപ്പോകുമെന്നും വരെ പറഞ്ഞു. കുനാല്‍ കിഷോര്‍ എഴുതിയ അയോധ്യ പുനരവലോകനം എന്ന പുസ്തകത്തെക്കുറിച്ച് ഹിന്ദു മഹാസഭയുടെ അഭിഭാഷകന് പരാമര്‍ശിച്ചതും ചില പേജുകള്‍ കോടതിയില്‍ സമര്‍പ്പിച്ചതുമാണ് നാടീയ രംഗങ്ങളിലേക്ക് നയിച്ചത്.