ഒന്നാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം, പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍, അധ്യാപിക ഒളിവില്‍

0

തൊടുപുഴ: സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ പുറത്താക്കിയതിനു പിന്നാലെ പ്രധാനാധ്യാപകനും സസ്‌പെന്‍ഷന്‍. പ്രധാനാധ്യാപകന്‍ ബാബുരാജിനെയാണ് ഇടുക്കി വിദ്യാഭ്യാസ ഡെ.ഡയരക്ടര്‍ എ. അബൂബക്കര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനും, മേലധികാരികളെ സംഭവം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് നടപടി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ടീച്ചര്‍ ഷീല ഒളിവിലാണ്. വ്യാഴാഴ്ച രാവിലെ തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പ്രധാനാധ്യാപകനെ സമീപിച്ചിരുന്നു. എന്നാല്‍, പൊലിസിനൊ ചെല്‍ഡ് ലൈന്‍ അധികൃതര്‍ക്കോ പ്രധാന അധ്യാപകന്‍ പരാതി നല്‍കിയിരുന്നില്ല. കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം വിവാദമായതും വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയതും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here