തിരുവനന്തപുരം: താനൂര്‍ കൊലപാതക വിഷയത്തിലും ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി ആരോപിച്ചും നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

ഇസഹാഖ് എന്ന ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സി.പി.എം പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എം.കെ. മുനീര്‍ ആരോപിച്ചു. പി. ജയരാജന്‍ താനൂരില്‍ വന്നുപോയശേഷമാണ് കൊലപാതകത്തിനുള്ള നീക്കം തുടങ്ങിയതെന്നും മുനീര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കൊലപാതകത്തില്‍ രാഷ്ട്രീയം ഇല്ലെന്നും പള്ളിതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും വി. അബ്ദുറഹിമാന്‍ പറഞ്ഞതോടെയാണ് ബഹളമായത്. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

നേരത്തെ ചോദ്യോത്തര വേളയില്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യവും ബഹളത്തില്‍ കലാശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here