വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്‌നാട് ഗവര്‍ണര്‍

0

സര്‍വകലാശാലാ ഉന്നതര്‍ക്ക്‌വേണ്ടി കോളജ് വിദ്യാര്‍ത്ഥിനികളോട് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിന് അറസ്റ്റിലായ വനിതാ പ്രൊഫസറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാനായിരുന്നു തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വാര്‍ത്താസമ്മേളനം വിളിച്ചത്. ഇതിനിടയില്‍ ചോദ്യം ചോദിച്ച വനിതാമാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടുകയായിരുന്നു. ദ വീക്ക് മാഗസിനിലെ ലക്ഷ്മി സുബ്രഹ്മണ്യമാണ് ഗവര്‍ണറുടെ തലോടലേറ്റത്. ഗവര്‍ണറുടെ പെരുമാറ്റത്തില്‍ ഞെട്ടിയ മാധ്യമപ്രവര്‍ത്തക ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഗവര്‍ണര്‍ക്കെതിരേ പ്രതികരിക്കുകയും ചെയ്തതോടെ ഗവര്‍ണര്‍ക്കെതിരേ രൂക്ഷമായ വിശമര്‍ശനമാണ് ഉയരുന്നത്.

അറസ്റ്റിലായ വനിതാ പ്രൊഫസര്‍ ഗവര്‍ണറുടെ പേരുകൂടി പറഞ്ഞാണ് വിദ്യാര്‍ത്ഥിനികളെ ഉന്നതരുടെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ സഹിതം വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതില്‍ ഒരു ബന്ധവും തനിക്കില്ലെന്ന് വ്യക്തമാക്കാണ് ഗവര്‍ണര്‍ പത്രസമ്മേളനം വിളിച്ചത്. ഇതിനുശേഷം എണീറ്റ ഗവര്‍ണറോട് വീണ്ടും ചോദ്യം ചോദിച്ച ലക്ഷ്മി സുബ്രഹ്മണ്യത്തിന്റെ കവിളില്‍ തലോടിയശേഷം മറുപടി പറയാതെ മടങ്ങുകയായിരുന്നു. ഗവര്‍ണര്‍ കവിളില്‍ തൊടുന്ന ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പടര്‍ന്നു.

അതിരൂക്ഷമായ ഭാഷയിലാണ് ലക്ഷ്മി നവമാധ്യമങ്ങളില്‍ ഗവര്‍ണറെ വിമര്‍ശിച്ചത്. അധികാരഭാവത്തില്‍ കവിളില്‍തൊട്ട നിങ്ങള്‍ക്ക് മുത്തച്ഛനെന്നോ അച്ഛന്റെ ഭാവമെന്നോയൊക്കെ പറയാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് അങ്ങനെയല്ല. അനുവാദമില്ലാതെ അപരിചിതന്‍ കവിളില്‍ തൊട്ടത് അസ്വസ്ഥതയുളവാക്കുന്നതാണ്. ഇത് മോശമായ പെരുമാറ്റമാണ്. ഞാന്‍ പലവട്ടം മുഖം കഴുകി. എന്നിട്ടും എനിക്കതില്‍ നിന്ന് മോചിതയാവാനാകുന്നില്ലെന്നും അവര്‍ കുറിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here