ഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. മുസ്ലീം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറു മാസത്തിനകം പുതിയ നിയമം കൊണ്ടുവരണമെന്നും അതുവരെ രാജ്യത്ത് മുത്തലാഖ് പ്രകാരം വിവാഹമോചനം അനുവദിക്കരുതെന്നും വിധിയില്‍ പറയുന്നു. മുത്തലാഖിലൂടെ വിവാഹമോചനം ലഭിച്ച ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്ലീം സമുദായാംഗങ്ങളായ സ്ത്രീകളുടെ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് വിധി.

ഡിവിഷന്‍ ബെഞ്ച് അംഗങ്ങളിലെ ഭിന്നതയ്‌ക്കിടെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് കോടതി വ്യക്തമാക്കിയത്. അഞ്ച് അംഗങ്ങളില്‍ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ഉള്‍പ്പടെ രണ്ട് അംഗങ്ങള്‍ മുത്തലാഖിനെ അനുകൂലിച്ചു. എന്നാല്‍ മൂന്ന് അംഗങ്ങള്‍ മുത്തലാഖ് എടുത്തുകളയണമെന്ന നിലപാടാണ് സ്വീകരിച്ചത്. ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും, നിയമംമൂലം മുത്തലാഖ് ഒഴിവാക്കാനാകില്ലെന്നും നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here