മാലിന്യനീക്കം; പിണറായിയെ ട്രോളി സെന്‍കുമാര്‍

0

പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്യുന്നതെല്ലാം ക്യാമറാ ട്രിക്ക് ആണെന്നാണ് സൈബര്‍ സഖാക്കള്‍ നിരന്തരം ആഹ്വാനം ചെയ്യുന്നത്. ജനങ്ങളെ പറ്റിക്കാനും മാധ്യമശ്രദ്ധ കിട്ടാനുമാണ് ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ മോഡി ഏര്‍പ്പെടുന്നതെന്നു പ്രചരിപ്പിക്കുന്നതും പതിവാണ്.

കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റിനോടൊപ്പമുള്ള ഉച്ചകോടിക്കായി തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ കടല്‍ത്തീരത്തുനിന്നും പ്രധാനമന്ത്രി മാലിന്യം നീക്കം ചെയ്തതും അത്തരം വിലകുറഞ്ഞ പരിപാടിയെന്നാണ് സൈബറിടങ്ങളില്‍ വിമര്‍ശനമുയര്‍ത്തിയത്.

ഇതോടെയാണ് ടി.പി.സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ ട്രോളി ഒരു ചിത്രം പങ്കുവച്ചത്. മുഖ്യമന്ത്രിക്കസേരയിലെത്തും മുമ്പ് തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച ശുചീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയന്റെ ചിത്രമാണ് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കിലിട്ടത്.

കൈയ്യുറയും കാലുറകളും ധരിച്ച് സര്‍വ്വത്ര മുന്‍കരുതലുകളുമെടുത്ത് നിന്നശേഷമാണ് ക്യാമറകള്‍ക്കുമുന്നില്‍ ‘ഒരു നമ്പാട്ടി’ മാലിന്യം വാരി പരിപാടി ഉദ്ഘാടനം ചെയ്തത്. ‘രഹസ്യമായി നാസ പകര്‍ത്തിയത്’ എന്ന മുഖവുരയോടെയാണ് ഈ ചിത്രം സെന്‍കുമാര്‍ പങ്കുവച്ചത്. ഒരു സുരക്ഷാസംവിധാനവുമില്ലാതെ പ്രധാനമന്ത്രി മാലിന്യം നീക്കം ചെയ്യുന്ന ചിത്രത്തില്‍ മനപൂര്‍വ്വം ക്യാമറായില്‍ പകര്‍ത്തിയത് എന്നും കുറിച്ചിട്ടുണ്ട്.

Dr TP Senkumar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಅಕ್ಟೋಬರ್ 12, 2019

LEAVE A REPLY

Please enter your comment!
Please enter your name here