സെന്‍കുമാര്‍ കേസില്‍ സുപ്രിം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് പിണറായി

0
1

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രിം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25,000 രൂപ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അടയ്ക്കാനാണ് സുപ്രിം കോടതി ആവശ്യപ്പെട്ടത്. ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി.പി സെന്‍കുമാറിനെതിരായ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്.  കോടതിയില്‍നിന്നു ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here