മടങ്ങിയെത്തിയ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍, രാജ്യത്ത് രോഗബാധിതര്‍ 90,000 കടന്നു, ഇന്ന് കേരളത്തിലേക്ക് നാലു വിമാനങ്ങള്‍

0
11

തിരുവനന്തപുരം: രണ്ടു ദിവസത്തിനിടെ കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എത്തിയ പ്രവാസികളില്‍ ആറു പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായ 10 പേരെയും ആശുപത്രിയിലേക്ക് മാറ്റി.

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 90,000 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും പുതിയ കണക്ക് പ്രകാരം 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ അര ലക്ഷം പേര്‍ ചികിത്സയിലുണ്ട്. രോഗബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലാണ്.

സംസ്ഥാനത്ത് അബുദാബിയില്‍ നിന്ന് കരിപ്പൂരെത്തിയ പ്രവാസികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ നാല് പേരെയും തിരുവനന്തപുരത്ത് ഒരാളെയുമാണ് കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. നാലു വിമാനങ്ങള്‍ കൂടി ഞായറാഴ്ച കേരളത്തിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here