ഡല്‍ഹി: കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പതു മിനിട്ട് വൈദ്യുതി വിളക്ക് അണച്ച് വീടിനു പുറത്ത് ദീപം തെളിയിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫഌഷോ, മെഴുകു തിരിയോ, ചിരാതുകളോ തെളിയിക്കാം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

റോഡുകളില്‍ ആരും ഒത്തു കൂടരുതെന്നും കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക്ക്ഡൗണില്‍ രാജ്യം നന്നായി പ്രതികരിച്ചു. രാജ്യം ഒന്നായി കൊറോണയ്‌ക്കെതിരെ പോരാടുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനതാ കര്‍ഫ്യൂ ലോകത്തിനുതന്നെ മാതൃകയാണെന്നും പലരും ഇതു പിന്തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here