കറന്‍സി നോട്ടുകള്‍ നിറച്ച മുഖ്യമന്ത്രിയുടെ പെട്ടി ഗള്‍ഫില്‍ എത്തിച്ചു, പിണറായിക്കും കുടുംബത്തിനും എതിരെ സ്വപ്‌ന

കൊച്ചി | സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും പങ്ക് പരസ്യപ്പെടുത്തി സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ രഹസ്യമൊഴി നല്‍കിയശേഷമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍. എന്നാല്‍, എല്ലാകാര്യങ്ങളും തുറന്നു പറയാന്‍ സ്വപ്‌ന തയാറായില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം.രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി. ജലീല്‍, നളിനി നെറ്റോ എന്നിവരടക്കമുള്ളവര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയെന്നു സ്വപ്‌ന വെളിപ്പെടുത്തി. 2016 ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്ത്, കോണ്‍സിലേറ്റിലെ സെക്രട്ടറിയായിരിക്കെ ശിവശങ്കര്‍ ആദ്യമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയും പെട്ടന്നു എത്തിക്കണമെന്നു ആവശ്യപ്പെട്ടു. കോണ്‍സുലേറ്റിലെ സിപ്ലോമാറ്റിന്റെ കൈവശം കൊടുത്തയക്കാനായി ബാഗ് എത്തിക്കുമ്പോള്‍ അതില്‍ നിറയെ കറന്‍സിയായിരുന്നുവെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി. അവിടം മുതലയാണ് എല്ലാം തുടങ്ങിയതെന്നു സ്വപ്‌ന വിശദീകരിച്ചു.

ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്നു ഭാരമുള്ള ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് എത്തിച്ചിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നുവെന്നു സ്വപ്‌ന പറയുന്നു. കേസിലേക്ക് ആരെയും വലിച്ചിഴക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മൊഴികളില്‍ ഒന്നു വ്യത്യസ്തമായി പറഞ്ഞിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here