മാനനഷ്ടകേസ് നൽകൂ… പുറത്തുവിട്ട ചിത്രങ്ങൾക്ക് ഒപ്പം ബാക്കി കൂടി ഹാജരാക്കാമെന്ന് സ്വപ്ന

തിരുവനന്തപുരം | മാനനഷ്ട കേസ് നൽകാൻ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വെല്ലുവിളി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട്.

ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തള്ളാനാണ് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനു മറുപടി പറയാൻ സ്വപ്നയും പിന്നാലെ എത്തി. സമൂഹമാധ്യമത്തിൽ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഓഫിസിൽ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആ മാന്യനോട് അഭ്യർഥിക്കുന്നുവെന്ന് സ്വപ്ന കുറിക്കുന്നു. അങ്ങനെയെങ്കിൽ ബാക്കി തെളിവുകൾ കൂടി ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ തനിക്ക് സാധിക്കുമെന്നും സ്വപ്ന പറയുന്നു.


Swapna Suresh P Sreeramakrishnan arguments in social media

LEAVE A REPLY

Please enter your comment!
Please enter your name here