സ്വര്‍ണ കടത്ത്; സ്വപ്നയുടെ നിര്‍ണ്ണായക മൊഴി പുറത്ത്

തിരുവനന്തപുരം : നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തുന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്ന സുരേഷ്. ഓഫീസിലെ മറ്റ് ചിലര്‍ക്കും ഇക്കാര്യമറിയാമെന്നും സ്വപ്‌ന മൊഴി നല്‍കി.

ആദ്യമായാണ് സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഇക്കാര്യം സമ്മതിക്കുന്നത്. സ്വപ്നയുടെ ചോദ്യം ചെയ്യല്‍ തുടരുന്ന സാഹചര്യത്തില്‍ ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടി കാട്ടുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി ഒരു ദിവസം കൂടി നീട്ടി നല്‍കിയിട്ടുണ്ട്.

ശിവശങ്കറും സ്വപ്നയുമായി നടത്തിയ വാട്‌സ് അപ്പ് സന്ദേശങ്ങള്‍ കാട്ടി ഇ.ഡി നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു സ്വപ്നയുടെ കുറ്റസമ്മതം. നയതന്ത്ര ബാഗു വഴി ഇലക്ട്രോണിക് സാധനങ്ങള്‍ കടത്തിയ കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു. യൂണിടാക്ക് കോഴ നല്‍കിയതിനാലാണ് അവര്‍ക്ക് ലൈഫ് മിഷന്‍ കരാര്‍ നല്‍കിയത്. ഇതും ശിവശങ്കറിന് അറിയാമായിരുന്നെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം അറിയാമായിരുന്നെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ കേസന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലരി ലേക്ക് കൂടി നീളുമെന്ന് വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here